പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു; മൂന്നു പേർ പിടിയിൽ

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു. സംഭവത്തിൽ വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേർ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ് പിടിയായത്.

പാലാ ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം നടന്നത്. ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു പിന്നിൽ. ഭർത്താവിനെ ഇവർ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News