ഒരു ഇടവേളക്ക് ശേഷം ബിജു മേനോന്‍ – മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ലളിതം സുന്ദരം ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ് ആലപിച്ച ‘മേഘജാലകം തുറന്നു നോക്കിടുന്നുവോ…’ എന്നാരംഭിക്കുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്.
സൈജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ ലളിതം സുന്ദരം ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
പ്രമോദ് മോഹന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റര്‍-ലിജോ പോള്‍. നിര്‍മ്മാണം-മഞ്ജു വാര്യര്‍, കൊച്ചുമോന്‍, എക്‌സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍, ബിനു ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എ ഡി ശ്രീകുമാര്‍, കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷന്‍ സ്റ്റില്‍സ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്‌സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണന്‍. വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ലളിതം സുന്ദരം’ മാര്‍ച്ചില്‍ ഏഷ്യാനെറ്റ് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.