ഇനി ദേശീയ ടീം ജേഴ്സി അണിയില്ല; അന്താരാഷ്ട്ര ഫുട്ബോൾ മതിയാക്കി സൂപ്പർതാരം ഹെന്റിക്ക് മിഖിതര്യാൻ

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് അർമീനിയർ സൂപ്പർതാരം ഹെന്റിക്ക് മിഖിതര്യാൻ. ദേശീയ ടീമീൽ നിന്ന് വിരമിക്കുന്ന കാര്യം ഇന്നലെയാണ് മിഖിതര്യാൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറ് വർഷമായി അർമീനിയയുടെ ക്യാപ്റ്റൻ കൂടിയാണ് ആരാധകർ മിക്കി എന്ന് വിളിക്കുന്ന ഈ 33-കാരൻ.

അറ്റാക്കിങ് മിഡ്ഫീൽഡറായ മിക്കി വിങ്ങറായും സെക്കൻഡ് സ്ട്രൈക്കറായും കളിക്കാൻ മികവുള്ള താരമാണ്. 2007-ലാണ് മിക്കി അർമീനിയ ദേശീയ ടീമിനായി അരങ്ങേറുന്നത്. ഇതുവരെ 95 തവണ അർമീനിയ ജേഴ്സിയണിഞ്ഞ മിക്കി 32 ​ഗോളും നേടി. അർമീനിയ ദേശീയ ടീമിന്റെ എക്കാലത്തേയും മികച്ച ​ഗോൾവേട്ടകാരനും മിക്കി തന്നെ. അന്താരാഷ്ട്ര ഫുട്ബോളിൽ അർമീനിയക്കായി ആദ്യ ഹാട്രിക്ക് നേടിയതും മിക്കി തന്നെ. അർമീനിയയുടെ ഏറ്റവും മികച്ച ഫുട്ബോളറെന്ന് വിശേഷിപ്പിക്കാവുന്ന മിക്കി രാജ്യത്തെ മികച്ച കളിക്കാരനുള്ള പുരസ്കാരം പത്ത് തവണ സ്വന്തമാക്കിയിട്ടുണ്ട്.

ദേശീയ ടീമിനോട് വിടപറഞ്ഞെങ്കിലും മിക്കി ക്ലബ് ഫുട്ബോളിൽ തുടരും. നിലവിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയ്ക്ക് വേണ്ടിയാണ് മിക്കി കളിക്കുന്നത്. ആഴ്സനൽ,മാഞ്ചസ്റ്റർ യുണൈറ്റഡ്, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ പ്രധാന ക്ലബുകൾക്കായും മിക്കി ബൂട്ടുകെട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News