ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര; ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (29), മായങ്ക് അഗര്‍വാള്‍ (33) എന്നിവരാണ് പുറത്തയത്. ഹനുമ വിഹാരി (30), 100ആം ടെസ്റ്റ് മത്സരം കളിക്കുന്ന വിരാട് കോലി (15) എന്നിവര്‍ ക്രീസില്‍ തുടരുകയാണ്.

തുടക്കം മുതല്‍ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. മോശം പന്തുകളെറിഞ്ഞ ശ്രീലങ്ക ഇന്ത്യയെ കയ്യയച്ച് സഹായിക്കുകയും ചെയ്തു. 52 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഓപ്പണര്‍മാര്‍ പങ്കാളിയായി. രോഹിത് ശര്‍മ്മയെ പുറത്താക്കിയ ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കുമാരയെ പുള്‍ ചെയ്ത് സിക്‌സര്‍ നേടാനുള്ള രോഹിതിന്റെ ശ്രമം സുരങ്ക ലക്മലിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ വിഹാരിയെത്തി. ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. 33 റണ്‍സെടുത്ത മായങ്കിനെവിക്കറ്റിനു മുന്നില്‍ കുരുക്കിയ ലസിത് എംബുല്‍ഡേനിയ കൂട്ടുകെട്ട് പൊളിച്ചു.

വിഹാരിക്ക് പിന്തുണയുമായി നാലാം നമ്പറില്‍ കോലി എത്തി. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇരുവരും ബാറ്റ് വീശിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ 29 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പേസര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നര്‍മാരാണ് ശ്രീലങ്കയെ താങ്ങിനിര്‍ത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News