ആരാധകുടെ കാത്തിരിപ്പിന് വിരാമം; മെഴ്സിഡസ് മെയ്ബാക്ക് എസ് ക്ലാസ് ഇന്ത്യയില്‍

ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ അതിന്റെ ആഡംബര ബ്രാന്‍ഡായ മെയ്ബാക്കിന് കീഴിലുള്ള പുതിയ എസ്-ക്ലാസ് സെഡാനെ വിപണിയില്‍ അവതരിപ്പിച്ചു. 2022 മെഴ്‌സിഡസ് ബെന്‍സ് മെയ്ബാക്ക് ന് 2.5 കോടി രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മെയ്ബാക്ക് എസ്-ക്ലാസ് പ്രാദേശികമായി നിര്‍മ്മിച്ച യൂണിറ്റായും പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റായും ലഭ്യമാകും.

സെഡാന്റെ ഇറക്കുമതി ചെയ്ത യൂണിറ്റുകള്‍ 3.2 കോടി രൂപ മുതല്‍ (എക്‌സ്-ഷോറൂം) ലഭിക്കും. മഹാരാഷ്ട്രയിലെ ചക്കനിലുള്ള കമ്പനി പ്ലാന്റില്‍ പ്രാദേശികമായി തന്നെ മെര്‍സിഡീസ് പുതിയ മെയ്ബാക്ക് എസ്-ക്ലാസ് നിര്‍മ്മിക്കും. മെഴ്സിഡസ് മെയ്ബാക്ക് എസ്-ക്ലാസ് എസ്580 പതിപ്പുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും, എസ് 680 പതിപ്പ് ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകളായിരിക്കും.

2022 മെയ്ബാക്ക് എസ്-ക്ലാസ് ഇന്ത്യയിലെ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ മുന്‍നിര മോഡലായിരിക്കും. 1.57 കോടി രൂപയ്ക്ക് തദ്ദേശീയമായി നിര്‍മ്മിച്ച എസ്-ക്ലാസ് നേരത്തെ മെഴ്സിഡസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു . കഴിഞ്ഞ വര്‍ഷം GLS 600 എസ്യുവിക്ക് ശേഷം മെയ്ബാക്ക് കുടക്കീഴില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ രണ്ടാമത്തെ ലോഞ്ച് കൂടിയാണിത് . 2021 ജൂണില്‍ 2.43 കോടി രൂപയ്ക്കാണ് GLS 600 ഇന്ത്യയില്‍ അവതരിപ്പിച്ചത് .

മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസിനെ ലോകത്തിലെ ഏറ്റവും മികച്ച കാര്‍ എന്നാണ് ലോകമെമ്പാടുമുള്ള പല വാഹനപ്രേമികളും വിശേഷിപ്പിക്കുന്നത്. മെയ്ബാക്ക് ബ്രാന്‍ഡിംഗിന് കീഴില്‍, ആഡംബരത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോയി. ഇലക്ട്രിക്കല്‍ പ്രവര്‍ത്തിപ്പിക്കുന്ന കംഫര്‍ട്ട് റിയര്‍ ഡോറുകള്‍, മസാജ് ഫംഗ്ഷനുകളുള്ള ചരിവുള്ള കസേരകള്‍, ലെഗ് റെസ്റ്റുകളും ഫോള്‍ഡിംഗ് ടേബിളുകളും പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ഇലക്ട്രിക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും മറ്റും ഇതിന് ലഭിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel