ഇന്ന് സ്‌പെഷ്യല്‍ അടിപൊളി പനീര്‍ കറി ആയാലോ

വെജിറ്റേറിയന്‍സ് ഇഷ്യപ്പെട്ട ഐറ്റമാണ് പനീര്‍. അടിപൊളി പനീര്‍ക്കറി ഉണ്ടാക്കുന്നതെന്ന് നോക്കാം

പനീര്‍ – 500 ഗ്രാം
സവാള- 2 എണ്ണം
തക്കാളി- 2 എണ്ണം
ഇഞ്ചി- അര ടീസ്പൂണ്‍
വെളുത്തുള്ളി- അര ടീസ്പൂണ്‍
ഫ്രഷ് ക്രീം-അര കപ്പ്
മുളക് പൊടി- ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലി പൊടി- അര ടേബിള്‍സ്പൂണ്‍
ഗരം മസാല- അര ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം തക്കാളി പുഴുങ്ങിയെടുക്കണം. അതിനായി ഒരു ചെറിയ പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ രണ്ട് തക്കാളിയും ഇട്ടു കൊടുക്കുക. തക്കാളിയുടെ തൊലി ഉരിഞ്ഞ് വരുന്ന വരെ വേവിക്കണം. ചൂട് ആറിയതിന് ശേഷം തൊലി മാറ്റി മിക്‌സിയില്‍ അരച്ചെടുക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ശേഷം സവാള വഴറ്റാം. ഇനി മസാലകള്‍ ചേര്‍ത്ത് വഴറ്റാം. നന്നായി മൂപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം. ചൂട് ആറിയ ശേഷം മിക്‌സിയില്‍ അരച്ചെടുക്കാം.

ഇനി അതെ ചീനച്ചട്ടിയില്‍ അരപ്പ് ഒഴിച്ച് കൊടുക്കാം. തക്കാളി അരച്ചതും ചേര്‍ത്ത് കൊടുക്കാം. നന്നായി തിളപ്പിച്ചു എടുക്കുക. പനീറും ചേര്‍ത്ത് കൊടുക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കാം. മസാല പിടിച്ചു കഴിയുമ്പോള്‍ ഓഫ് ചെയ്യാം. അവസാനം ഫ്രഷ് ക്രീമും ചേര്‍ത്ത് കൊടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News