യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില തൃപ്തികരം

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില തൃപ്തികരമെന്ന് വിവരം. ഹർകീവ്, സുമി പ്രദേശങ്ങളിലെ വിദ്യാർഥികളെ ഒഴിപ്പിക്കാൻ റഷ്യ വാഹന സൗകര്യ ഒരുക്കുന്നതായാണ് വിവരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. യുക്രെൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹർജിളിൽ ഉത്തരവിറക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹൈക്കോടതികൾ വിഷയം പരിഗണിക്കണ്ടതില്ലെന്നും അറിയിച്ചു. അതിനിടെ ബാഗിൽ വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് മലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു.

കീവിൽ നിന്നും സുരക്ഷിത മേഖലയിലേക്ക് പുറപ്പെടുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റത്. തുടർന്ന് വിദ്യാർഥി കീവിലേക്ക് മടങ്ങി.ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഫിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദ്യാർഥിയുടെ മറ്റ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അതേസമയം ഹർകീവ്, സുമി പ്രദേശങ്ങളിലെ വിദ്യാർഥികളെ ഒഴിപ്പിക്കാൻ റഷ്യ വാഹന സൗകര്യം ഒരുക്കുന്നതായാണ് വിവരം. മാനുഷിക ഇടനാഴി വഴി വിദ്യാർഥികളെ റഷ്യയിൽ എത്തിക്കാനാണ് ശ്രമം. നിലവിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന C-17 വിമാനങ്ങൾ ആയിരിക്കില്ല റഷ്യയിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഉപയോഗിക്കുക. അമേരിക്കൻ സാങ്കേതിക സംവിധനമുപയോഗിച്ചുള്ള വ്യോമസേന വിമാനമായതിനാലാണിത്. പകരം റഷ്യൻ നിർമ്മിത ഇല്യൂഷിൻ-76 വിമാനങ്ങളായിരിക്കും ഇന്ത്യ റഷ്യയിലെത്തിക്കുക. അതേസമയം 18 വിമാനങ്ങളിലാണ് ഇന്ത്യൻ സംഘം ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്.4 വ്യോമസേന വിമാനങ്ങളിലായി 630 പേർ ഹിൻഡൻ വ്യോമതാവളത്തിൽ എത്തി. 2 ദിവസം കൊണ്ട് ഏഴായിരത്തോളം ഇന്ത്യക്കാരെ മടക്കി എത്തിക്കുകയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.

യുക്രെൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഹർജിളിൽ ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. വിഷയംഹൈ ക്കോടതികൾ പരിഗണിക്കണ്ടതില്ലെന്നും കോടതി അറിയിച്ചു. യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന്
വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന വിദ്യാർത്ഥിയുടെ യാത്ര സുരക്ഷാ വിഭാഗം തടഞ്ഞു. യാത്ര തടഞ്ഞ വിവരം കേരളാ ഹൗസ് അധികൃതരെയും വിദ്യാർത്ഥിയുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News