സിപിഐഎം സംസ്ഥാനസമിതി ക്ഷണിതാവായി ബിജു കണ്ടക്കൈയ്

സിപിഐഎം സംസ്ഥാനസമിതി ക്ഷണിതാവായി ജോണ്‍ ബ്രിട്ടാസ് എംപിയെ തെരഞ്ഞെടുത്തു. ഇന്ന് കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞടുത്തത്. സെക്രട്ടറിയായി കോടിയേരിയെ ഐകണേ്‌ഠ്യേന തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്

സിപിഐ എം മയ്യില്‍ ഏരിയാ സെക്രട്ടറിയായി ബിജു കണ്ടക്കൈ (37)യെ തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

മയ്യില്‍ കണ്ടക്കൈ സ്വദേശിയായ ബിജു എംബിഎ ബിരുദധാരിയാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം. സിപിഐ എം ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റനുമാണ്. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ എസ്എന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും സംസ്ഥാന പോളിയൂണിയന്‍ ചെയര്‍മാനുമായിരുന്നു. 2005-10 കാലയളവില്‍ മയ്യില്‍ പഞ്ചായത്ത് അംഗം.

ഏരിയാ കമ്മിറ്റി യോഗത്തില്‍ കെ വി പവിത്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍, ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ജോണ്‍ ബ്രിട്ടാസ് എംപിയെയും ക്ഷണിതാവായി സിപിഐഎം സംസ്ഥാനസമിതി തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here