വളർത്തുനായ സൈറയുമായി ആര്യ കേരളത്തിലേക്ക് യാത്ര തിരിച്ചു

യുക്രയിനിലെ യുദ്ധ ഭൂമിയിൽ വളർത്തുനായയെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയ ഇടുക്കി സ്വദേശിനി ആര്യ ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും. വളർത്തുനായ സൈറയെയും കൊണ്ടാണ് ആര്യ വിമാനത്തിൽ വരുന്നത്.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് വൈകുന്നേരം 5 10 ന് വിമാനമെത്തും.

വളർത്തുനായയെ വിമാനത്തിൽ കൊണ്ടുവരാൻ ആകില്ലെന്ന് വിമാന കമ്പനി അധികൃതർ നിലപാട് എടുത്തെങ്കിലും മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് സൈറയെ കൂടി വിമാനത്തിൽ കൊണ്ടുവരാൻ സാഹചര്യം ഒരുക്കുകയായിരുന്നു. സൈറയുടെ വിമാന യാത്രാക്കൂലി നൽകാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡേപെകിനോട്‌ മന്ത്രി നിർദേശം നൽകി. ഡൽഹി വിമാനത്താവളത്തിൽ ആര്യക്കും സൈറക്കും വേണ്ട സൗകര്യം ഒരുക്കാനും മന്ത്രി ഇടപെട്ടു.

സഹജീവിയോടുള്ള ആര്യയുടെ സ്നേഹം ചൂണ്ടിക്കാട്ടി മന്ത്രി വി ശിവൻകുട്ടി ഫേസ്ബുകിൽ പോസ്റ്റ് ഇട്ടിരുന്നു. ആര്യയുമായും കുടുംബവുമായും മന്ത്രി നിരന്തരം ആശയ വിനമയം നടത്തുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News