അസൂസിന്റെ വിവോബുക്ക് സ്ലേറ്റ് ഒഎല്‍ഇഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

അസൂസിന്റെ വിവോബുക്ക് സ്ലേറ്റ് ഒഎല്‍ഇഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വേര്‍പെടുത്താനാവുന്ന കീബോര്‍ഡോടുകൂടിയ ലാപ്ടോപ്പ് ആണിത്. 45990 രൂപയാണ് വില. അസൂസ് സ്റ്റൈലസ് പെന്‍ 2.0 ഉം ഇതിനൊപ്പമുണ്ട്.

ലോകത്തെ ആദ്യ 13.3 ഇഞ്ച് ഓഎല്‍ഇഡി വിന്‍ഡോസ് ഡിറ്റാച്ചബിള്‍ ലാപ്ടോപ്പ് ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

അസൂസ് പെന്‍ 2.0 യിലെ യുഎസ്ബി സി പോര്‍ട്ട് വഴി വെറും 30 മിനിറ്റില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. 140 മണിക്കൂറോളം ഇത് ഉപയോഗിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം ലാപ്ടോപ്പില്‍ 50 WHr (വാട്ടഅവര്‍) ശേഷിയുള്ള ഫുള്‍ ചാര്‍ജ് ബാറ്ററിയില്‍ 9 മണിക്കൂകര്‍ നേരം ഉപയോഗിക്കാനാവും.

13.3 ഇഞ്ച് ഓഎല്‍ഇഡി എച്ച്ഡിആര്‍ ഡിസ്പ്ലേയാണ് അസൂസ് വിവോബുക്കിന്. 1920 x 1080 പിക്സല്‍ റസലൂഷനാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News