കർണ്ണാടക ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം‌; 3 തൊഴിലാളികൾ മരിച്ചു

കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം‌. 3 തൊഴിലാളികൾ മരിച്ചു. അപകടത്തിൽ മലയാളികൾക്കുൾപ്പെടെ പരുക്ക്‌.

ഗുണ്ടൽപ്പേട്ട മടഹള്ളി കുന്നിലാണ് അപകടം. പാറ പൊട്ടിക്കുന്ന ഇവിടെ ടിപ്പർ ലോറികൾ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ മലയിടിഞാണ് അപകടം എന്നാണ് വിവരം. തൊഴിലാളികളായ 6 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്.

അതേസമയം, മലയാളിയാണ് ക്വാറി നടത്തുന്നത്. മരണപെട്ടവരുടെ വിവരങ്ങൾ ലഭ്യമായില്ല. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News