ഇത് മാറ്റത്തിന്റെ അലയൊളി ; 13 സ്ത്രീകൾ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു ഏട് കൂടി രചിച്ചിരിക്കുകയാണ് സിപിഐഎം . സ്ത്രീകളെ മാറ്റിനിർത്തുന്ന പൊതുവിടങ്ങളിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സിപിഐഎം മാതൃകയാകുന്നത്‌.

കേരളത്തിലെ മറ്റ് പാർട്ടികളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കുന്നതിൽ ഇന്നും വടംവലി തുടരുന്നതിനിടെയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ 13 സ്ത്രീകൾക്ക് ഇടം നൽകികൊണ്ട് പാർട്ടി വിപ്ലവകരമായ ചുവടുവയ്പ്പാണ് നടത്തുന്നത്. കഴിഞ്ഞ കമ്മിറ്റിയിൽ 11 വനിതകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 13 പേർക്കാണ് അംഗത്വം .

88 അംഗ സംസ്ഥാന കമ്മിറ്റിയിൽ 13 പേർ സ്ത്രീകളാണ്. ഏകദേശം 15 ശതമാനം സ്ത്രീ പ്രാതിനിധ്യം. പി.കെ.ശ്രീമതി, പി.സതീദേവി, പി.കെ.സൈനബ, കെ.പി.മേരി, സി.എസ്.സുജാത, ജെ.മേഴ്‌സിക്കുട്ടിയമ്മ, ടി.എന്‍.സീമ, കെ.എസ്.സലീഖ, കെ.കെ.ലതിക, ഡോ.ചിന്ത ജെറോം, എം.സി.ജോസഫൈന്‍,സൂസന്‍ കോട , ശൈലജ ടീച്ചർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയവര്‍. പി.കെ.ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News