നവകേരള സൃഷ്ടിക്കായി പാർട്ടിയെ സജ്ജമാക്കും; കൊടിയേരി ബാലകൃഷ്ണൻ

നവകേരള സൃഷ്ടിക്കായി പാർട്ടിയെ സജ്ജമാക്കുമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ.മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ, സമ്മേളനം നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ശേഷം പാർട്ടി ഘടകങ്ങളിലും ഘടകകക്ഷികളുമായും ചർച്ച ചെയ്യുമെന്നും കൊടിയേരി പറഞ്ഞു. വികസനത്തിനെതിരെ പ്രവർത്തിക്കുന്ന വർഗ്ഗീയ വലതുപക്ഷ ശക്തികൾക്കെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും കൊടിയേരി വ്യക്തമാക്കി.സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊടിയേരി.

മുഖ്യമന്ത്രി അവതരിപ്പിച്ച് സമ്മേളനം അംഗീകരിച്ച നവകേരള സൃഷ്ടിക്കായുള്ള നയരേഖയിൽ പറയുന്ന കാര്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ അണികളെ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് കൊടിയേരി പറഞ്ഞു. ബ്രാഞ്ച് തലം വരെ മുഴുവൻ ഘടകങ്ങളിലും നയരേഖ ചർച്ച ചെയ്യും. ഒപ്പം ഘടകകക്ഷികളുടെയും അഭിപ്രായം തേടും.വികസനത്തിനെതിരെ പ്രവർത്തിക്കുന്ന വർഗ്ഗീയ വലതുപക്ഷ ശക്തികൾക്കെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും. ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തോട്ടം തൊഴിലാളികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കും. വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിക്കും.വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പ്രവർത്തനം തുടരുമെന്നും കൊടിയേരി പറഞ്ഞു.

പാർട്ടിയിലെ മഹിളാ അംഗസംഖ്യ 25 ശതമാനമായി ഉയർത്തും.പ്രായപരിധി നിർദേശത്തിൻ്റെ ഭാഗമായാണ് മുതിർന്ന നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. അവർക്ക് പ്രത്യേകം ചുമതലകൾ നൽകും. സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള മന്ത്രിമാർക്ക് പാർട്ടി സെൻ്ററിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നും കൊടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News