ഇഡലി ബാക്കിയുണ്ടെങ്കില്‍ കളയല്ലേ… ടേസ്റ്റി ‘ഉസ്ലി’ ഉണ്ടാക്കാം

ഇന്ന് പരിചയപ്പെടുത്തുന്നത് ഇഡലി ‘ഉസ്ലി’ അല്ലെങ്കില്‍ ഇഡ്ഡലി ഉപ്മ. നിറയെ തേങ്ങ തിരുമ്മിയതും കൂടെ ചേര്‍ത്താല്‍ രുചിയുടെ മേളമായിരിക്കും. അപ്പോള്‍ ഇനി ഇഡ്ഡലി ബാക്കി വന്നാല്‍ ഇതുപോലെ ഉസ്ലി ഉണ്ടാക്കി നോക്കൂ.

ചേരുവകള്‍

ഇഡ്ഡലി 10-12
പച്ചമുളക് 5-6
ഇഞ്ചി പൊടിയായി അരിഞ്ഞത് -1 ടീസ്പൂണ്‍
കായപ്പൊടി 1 ടീസ്പൂണ്‍
തേങ്ങാ ഒന്നര കപ്പ്
കടുക് 1 ടീസ്പൂണ്‍
ഉഴുന്ന് 1 ടീസ്പൂണ്‍ കറിവേപ്പില അല്പം
വെളിച്ചെണ്ണ 3-4 ടീസ്പൂണ്‍
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഉഴുന്നും മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വറുക്കുക. കായപ്പൊടി ചേര്‍ക്കുക. ഇനി പൊടിച്ച ഇഡ്ഡലി ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി അഞ്ചുമിനിറ്റുകളോളം അടച്ചു വെച്ചു പാകം ചെയ്യുക. ഉപ്പും ചേര്‍ക്കാം. ശേഷം വാങ്ങി വെയ്ക്കാം. ഇനി തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക. കൂട്ടിന് മിക്‌സ്ചര്‍, ചിപ്‌സ്, അച്ചാര്‍ ഒക്കെ ഉണ്ടെങ്കില്‍ നന്നായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News