സമ്മേളന നഗരിയിലെ ചിത്രങ്ങളും വൈറല്‍

സി പി ഐ എം സംസ്ഥാന സമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍ക്ക് പുറമെ സമ്മേളന നഗരിയിലെ ചിത്രങ്ങളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പി കെ ശ്രീമതി ടീച്ചറും ആര്യ രാജേന്ദ്രനും പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എറ്റെടുത്തിരിക്കുന്നത്. ശ്രീമതി ടീച്ചറും ബൃന്ദ കാരാട്ടും മേഴ്‌സിക്കുട്ടിയമ്മയും ഒന്നിച്ച് സന്തോഷിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ആരാധക ശ്രദ്ധ നേടിയത്. ഫ്രണ്ട്ഷിപ്പ് എന്ന ടാഗ് ലൈനോടുകൂടിയാണ് ശ്രീമതി ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ പങ്കു വെച്ചത്. മൂന്നു പേരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ചിത്രത്തില്‍ വ്യക്തമാണ്.

അതേസമയം, ആര്യ രാജേന്ദ്രന്‍, വി പി സാനു, വിജിന്‍, സരോദ് ചങ്ങാടത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. ‘ബാലസംഘത്തിലൂടെ…
ബാലസംഘം സംസ്ഥാന സെക്രട്ടറിയും, ബാലസംഘം മുന്‍ സംസ്ഥാന ഭാരവാഹികളായിരുന്ന പ്രിയ്യപ്പെട്ടവര്‍ക്കൊപ്പം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍…’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കു വെച്ചത്. കൂടാതെ, സമ്മേളന നഗരിയില്‍ കൊച്ചി, കൊല്ലം മേയര്‍മാര്‍ക്കൊപ്പം ചിത്രവും ആര്യ പങ്കു വെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് ഇവ വൈറലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News