മതേതര പാര്‍ട്ടികളുമായി സഖ്യം തീര്‍ത്ത് ബിജെപിയെ പരാജയപ്പെടുത്തും; സീതാറാം യെച്ചൂരി

സിപിഐഎം സംസ്ഥാനസമ്മേളനത്തില്‍ പിബി അംഗം പിണറായി വിജയന്‍ അവതരിപ്പിച്ച് അംഗീകരിച്ച വികസന നയരേഖ ഇടതുമുന്നണിയില്‍ അവതരിപ്പിച്ച് നടപ്പാക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ പ്രാദേശിക- മതേതര പാര്‍ട്ടികളുമായി സഖ്യം തീര്‍ത്ത് ബിജെപിയെ പരാജയപ്പെടുത്തുമെന്നും യെച്ചൂരി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

സിപിഐഎം കേരളാ സംസ്ഥാന സമ്മേളനത്തില്‍ കൂട്ടായെടുത്ത തീരുമാനങ്ങളെല്ലാം കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ കരുത്തോടെ പ്രതിഫലിക്കുമെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. സംസ്ഥാനസമ്മേളനത്തില്‍ അംഗീകരിച്ച വികസന നയരേഖ ഇടതുമുന്നണിയില്‍ അവതരിപ്പിച്ച് നടപ്പാക്കുമെന്നും സീതാറാം യെച്ചൂരി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

പ്രാദേശിക- മതനിരപേക്ഷ കക്ഷികളുടെ ഐക്യം കെട്ടിപ്പടുത്ത് ബിജെപിയെ പരാജയപ്പെടുത്തും. തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കപ്പെടുന്ന അത്തരം സഖ്യങ്ങളിലൂടെ ബദല്‍ തീര്‍ക്കുകയാണ് സിപിഐഎം ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News