നാടിൻ്റെ രക്ഷ സി.പി.ഐ.എമ്മിലൂടെയെന്ന് ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നതിന് തെളിവാണ് തുടർഭരണം; കോടിയേരി

സാധാരണക്കാർ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.ഐ.എമ്മെന്ന് കോടിയേരി ബാലകൃഷ്ണൻ. ഈ നാടിൻ്റെ രക്ഷ സി.പി.എമ്മിലൂടെയെന്ന് ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.ജനോപകാരപ്രദമായ നടപടികൾക്കുള്ള അംഗീകാരമാണ് തുടർ ഭരണമെന്നും സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പറഞ്ഞു .

കൊവിഡ് കാലത്ത് സംസ്ഥാനത്തെ ഒരാളെ പോലും പട്ടിണിക്കിടാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇലക്ഷനിൽ ജനങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ദാനം നടപ്പാക്കുകയാണ് പാർട്ടി ലക്ഷ്യം.കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ പാർട്ടിയായി സിപിഐഎമ്മിനെ മാറ്റണം. ബിജെപിയെ രാജ്യത്ത് നിന്നും പുറത്താക്കണമെന്നും മതേതരത്വം സംരക്ഷിക്കുന്ന പാർട്ടി ഭരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ആർ എസ് എസിന് സാധിക്കില്ലെന്ന് ഓർക്കണമെന്നും കൊലപ്പെടുത്താൻ കഴിഞ്ഞാലും തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ  എം അക്രമത്തിലും കൊലപാതകത്തിലും വിശ്വസിക്കുന്നില്ല .അങ്ങേയറ്റം സംയമനം പാലിച്ചാണ് പാർട്ടി മുന്നോട്ടു പോകുന്നതെന്നും ഇത് ദൗർബല്യമായി കാണരുത് . നാടിനും ജനങ്ങൾക്കും വേണ്ടിയാണ് പാർട്ടി സംയമനം പാലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here