ഭീഷ്മപര്‍വത്തിനൊപ്പം തീയറ്ററുകളിലെത്തിയത് നാരദനും ഹേയ് സിനാമികയും; പ്രേകഷക പ്രതികരണം ഇങ്ങനെ

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ പൂര്‍ണ്ണമായും സജീവമായിരിക്കുകയാണ്. നൂറു ശതമാനം പ്രവേശനാനുമതിയോടെ കേരളത്തിലെ തിയേറ്ററുകളില്‍ മൂന്ന് സിനിമകളാണ് ഇന്നലെ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വം’, ടൊവിനോയുടെ ‘നാരദന്‍’, ദുല്‍ഖറിന്റെ ‘ഹേ സിനാമിക’. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ആദ്യമായി എത്തുന്ന വമ്പന്‍ റിലീസുകളാണ് മൂന്ന് ചിത്രങ്ങളും.

കേരളത്തില്‍ 350ഓളം തിയേറ്ററിലാണ് അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോ ആയ ഭീഷ്മപര്‍വ്വം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്. ചലച്ചിത്രപ്രവര്‍ത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നാരദന്‍. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഉണ്ണി ആര്‍ ആണ് കഥ. ടൊവിനോയ്ക്ക് പുറമെ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിലുണ്ട്.

കോറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദുല്‍ഖറിന്റെ ഹേ സിനാമിക. തമിഴ് ചിത്രമായ ഹേ സിനാമിക കേരളത്തില്‍ 100ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ അതിഥി റാവു ഹൈദരി, കാജള്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍.

അതേസമയം മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് ബോക്സ് ഓഫീസില്‍ അച്ഛന്‍ മകന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News