വലിയ വികസന മാതൃകയെന്ന് പറഞ്ഞ രാജ്യങ്ങൾ കൊവിഡിനെ പ്രതിരോധിച്ചതിനേക്കാൾ മികച്ചനിലയില്‍ കേരളം നേരിട്ടു ; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വലിയ വികസന മാതൃകയെന്ന് പറഞ്ഞ രാജ്യങ്ങൾ കൊവിഡിനെ പ്രതിരോധിച്ചതിനേക്കാൾ മികച്ചനിലയിലാണ് കേരളം നേരിട്ടത്. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളെ വെല്ലുവിളിച്ച് കരുത്തേറാൻ കൊവിഡിനായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുറത്തു നിന്നുള്ളവർഇതോടെ കേരളത്തിലേക്ക് പഠിക്കാൻ വരുമെന്നും ഭാവി കേരളം ശരിയായ രീതിയിൽ രൂപപ്പെടുന്നതിന് ആവശ്യമാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. 2016 നു മുൻപു വരെ പൊതു വിദ്യാഭ്യാസം തകർച്ചയിലായിരുന്നു.എന്നാൽ പിന്നീടിങ്ങോട്ട് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും ആത്മവിശ്വാസം നേടുന്ന വളർച്ച കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൻ്റെ ശരിയായ പിന്തുടർച്ച കമ്മ്യൂണിസ്റ്റുകാരിലൂടെയാണുണ്ടായത്.കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വേണ്ടി ഇടപെടൽ നടത്തിയത് ഇടതുപക്ഷ സർക്കാരുകളാണ്.എന്നാൽ ആ മാറ്റത്തെ തകർക്കാനാണ് വലതുപക്ഷ സർക്കാരുകൾ ശ്രമിച്ചതെന്നും മുഖ്യമന്ത്രി.സമസ്ത മേഖലയിലും ഫലപ്രദമായ ഇടപെടൽ വേണമെന്നാണ് സർക്കാർ കാണുന്നത്.കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News