ബി ജെ പിയും പ്രതിപക്ഷവും വികസനത്തിന് തുരങ്കം വെയ്ക്കുന്നു; കെ റെയിൽ നാടിൻ്റെ വികസനത്തിന് അനിവാര്യം; മുഖ്യമന്ത്രി

കേന്ദ്രത്തിന് കേരളത്തോട് വിപ്രതിപത്തിയെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കേരളത്തിൻ്റെ കാലാനുസൃത വികസനം തടയുന്ന സമീപനമാണ് കേന്ദ്ര ഭരണകക്ഷി സ്വീകരിക്കുന്നതെന്നും ബി ജെ പി യോടൊപ്പം ചേർന്ന് കേരളത്തിലെ പ്രതിപക്ഷം നാടിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിൽ നാടിൻ്റെ വികസനത്തിന് അനിവാര്യമാണെന്നും നാടിനെ പിറകോട്ടടിക്കാൻ ശ്രമിക്കുന്നവരാണ് കെ റെയിലിനെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളോടൊപ്പം നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിൻ്റെ വികസന നയരേഖ എൽ ഡി എഫിൽ ചർച്ച ചെയ്യുമെന്നും ശേഷം പൂർണ്ണമായ തോതിൽ നയരേഖ നാടിനു മുന്നിൽ സമർപ്പിക്കുമെന്നും അത് ജനങ്ങളുടെ രേഖയായി മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുറത്തു നിന്നുള്ളവർ ഇതോടെ കേരളത്തിലേക്ക് പഠിക്കാൻ വരുമെന്നും ഭാവി കേരളം ശരിയായ രീതിയിൽ രൂപപ്പെടുന്നതിന് ആവശ്യമാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. 2016 നു മുൻപു വരെ പൊതു വിദ്യാഭ്യാസം തകർച്ചയിലായിരുന്നു.എന്നാൽ പിന്നീടിങ്ങോട്ട് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും ആത്മവിശ്വാസം നേടുന്ന വളർച്ച കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News