ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തന്‍താരം മണിപ്പൂരുകാരന്‍ റുയിവാ ഹോര്‍മിപാം

ഐഎസ്എല്ലില്‍ ല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലെ കരുത്തനാണ് റുയിവാ ഹോര്‍മിപാം. സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ മണിപ്പൂരുകാരന്‍ പുറത്തെടുക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലെ തീ മിന്നല്‍ ആണ് റുയിവാ ഹോര്‍മിപാം എന്ന ഈ 21 കാരന്‍. എതിര്‍ടീമുകളുടെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതിലെ പ്രത്യേക വിരുത് തന്നെയാണ് ഹോര്‍മിപാമിന് വളരെ പെട്ടെന്ന് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിലിടം നേടിക്കൊടുത്തത്. മികച്ച വിദേശതാരങ്ങളും,ഇന്ത്യന്‍ താരങ്ങളും അടങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സ്ഥിരസാന്നിധ്യമാണ് ഹോര്‍മി.
ഹോര്‍മിപാം- ലെസ്‌കോവിച്ച് സെന്റര്‍ ബാക്ക് കൂട്ടുകെട്ട് വുകുമനോവിച്ചിനും ഏറെ ബോധിച്ചു കഴിഞ്ഞു.

കളിച്ച മത്സരങ്ങളിലെല്ലാം ഉശിരന്‍ പ്രകടനം പുറത്തെടുത്ത ഹോര്‍മി പരിശീലകന്‍ വുകുമനോവിച്ചിന്റെ പ്രിയ ശിഷ്യന്‍ കൂടിയാണ്. ഡിസംബര്‍ 19 ന് മുംബൈ സിറ്റിക്കെതിരായ ആദ്യപാദ മത്സരത്തിലാണ് ഹോര്‍മി ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ആദ്യമായി ഇറങ്ങിയത്. സീസണില്‍ ജംഷെദ്പുര്‍ എഫ്.സിക്കെതിരായ ആദ്യപാദ മത്സരത്തില്‍ മൂക്കിന്റെ അസ്ഥിക്ക് പരുക്കേറ്റ താരത്തിന് കുറച്ച് മത്സരങ്ങള്‍ നഷ്ടമായെങ്കിലും ഉശിരന്‍ തിരിച്ചുവരവോടെ ആരാധകരുടെ ഓമനയായി ഹോര്‍മി മാറിക്കഴിഞ്ഞു.

മൂന്ന് വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സുമായി ഹോര്‍മിയുടെ കരാര്‍. 2019 ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍ -18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു ഈ പ്രതിരോധ നിര താരം.മണിപ്പൂരിലെ താഘുല്‍ നാഗ വംശജരുടെ നാടായ സോംഡല്‍ ഗ്രാമക്കാരനായ ഹോര്‍മി ഇവിടെയുള്ള 468 കുടുംബങ്ങളുടെ സൂപ്പര്‍ ഹീറോയാണ്. ഞായറാഴ്ച ഗോവയ്‌ക്കെതിരെയാണ് ഹോര്‍മിയുടെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News