ഗുണ്ടൽപേട്ടിൽ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടം. കല്ലുകൾക്കടിയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 6 പേർക്ക് പരിക്കേറ്റു.

മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം. മുത്തങ്ങ സ്വദേശിയായ ഹക്കീമിൻ്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്.
ടിപ്പർ ലോറികളും കല്ലിനടയിൽപെട്ടു. കൂടുതൽ പേർ പാറക്കെട്ടുകളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

മേഖലയിൽ പത്തിലധികം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ക്വാറി ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News