ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കം വേദനയായി ഷൈൻ വോൺ; താരത്തിന്റെ അവസാന ട്വീറ്റ് റോഡ് മാര്‍ഷിന് അന്ത്യാജ്ഞലിയർപ്പിച്ച്; ഞെട്ടൽ വിട്ടുമാറാതെ ആരാധകർ

ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കം വേദനയായി ഷൈൻ വോൺ വിടവാങ്ങുമ്പോൾ ഏതാനും മണിക്കൂറുകൾക്ക് മുൻപ് താരം ചെയ്ത ട്വീറ്റ് ശ്രദ്ധേയമാകുന്നു. മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം റോഡ് മാര്‍ഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് ഷൈൻ ട്വീറ്റ് ചെയ്തത്.

‘റോഡ് മാര്‍ഷിന്റെ മരണവാര്‍ത്ത ദുഃഖകരമാണ്. നമ്മള്‍ ഉള്‍പ്പെട്ട് ഈ മഹത്തായ കളിയുടെ ഇതിഹാസമായിരുന്നു അദ്ദേഹം. ഒരുപാട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രചോദനമായിരുന്നു അദ്ദേഹം. ക്രിക്കറ്റിനെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും ഇംഗ്ലണ്ട്, ഓസ്ട്രലിയന്‍ താരങ്ങള്‍ക്ക് അദ്ദേഹം ഒത്തിരികാര്യങ്ങള്‍ നല്‍കി. അദ്ദേഹത്തിനും കുടുംബത്തിനും ഒരുപാട് സ്‌നേഹം’, എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന ട്വീറ്റ്.

ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് ഷൈനും വിടവഗിരിക്കുകയാണ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്. തായ്ലന്റിലെ വോണിന്റെ വില്ലയില്‍ വച്ചായിരുന്നു അന്ത്യം. താവില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. മെഡിക്കല്‍ സ്റ്റാഫ് പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഓസ്ട്രേലിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും വോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ,ടെസ്റ്റിലും, എകദിനത്തിലുമായി 1000-ല്‍ അധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം.

2007 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയയുടെ 5-0 ആഷസ് പരമ്പര വിജയത്തിന് പിന്നാലെയാണ് വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയക്കായി 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും വോണ്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News