ഷൈൻ ഇനിയില്ല; ജീവിതത്തിന് ഒരു ഉറപ്പുമില്ലെന്ന് സെവാഗ്; അനുശോചനവുമായി ക്രിക്കറ്റ് ലോകം

ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഹൃദയാഘാതമാണ് വോണിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തായ്‌ലന്‍ഡില്‍വെച്ചാണ് 52കാരനായ വോണിന്‍റെ മരണം സംഭവിച്ചത്.

‘വിശ്വസിക്കാന്‍ കഴിയില്ല. മികച്ച സ്പിന്നര്‍മാരില്‍ ഒരാളും സ്പിന്നിന്റെ സൗന്ദര്യത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിച്ച സൂപ്പര്‍ സ്റ്റാര്‍ ഷെയ്ന്‍ വോണും ഇനിയില്ല. ജീവിതത്തിന് ഒരു ഉറപ്പുമില്ല. പക്ഷേ ഇത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം.’, സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

Cannot believe it.
One of the greatest spinners, the man who made spin cool, superstar Shane Warne is no more.
Life is very fragile, but this is very difficult to fathom. My heartfelt condolences to his family, friends and fans all around the world. pic.twitter.com/f7FUzZBaYX

— Virender Sehwag (@virendersehwag) March 4, 2022

Shocked to hear about Shane Warne’s departure. Shared some wonderful years with him during the start of my career. Rest in peace, legend!

— Ajinkya Rahane (@ajinkyarahane88) March 4, 2022

– Shocked to hear the news of legendary #ShaneWarne passing away… pic.twitter.com/r5SxwUFjXm

— Shoaib Malik 🇵🇰 (@realshoaibmalik) March 4, 2022

ക്രിക്കറ്റ് ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ താരമാണ് ഷെയിന്‍ വോണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും വോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Shane Warne was a crowd puller. Magician with the ball. Absolute legend of Australian cricket. First IPL winning captain. He will be missed, He will be remembered forever. #rip #shanewarne

— Irfan Pathan (@IrfanPathan) March 4, 2022

1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ,ടെസ്റ്റിലും, എകദിനത്തിലുമായി 1000-ല്‍ അധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. 2007 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ 5-0 ആഷസ് പരമ്പര വിജയത്തിന് പിന്നാലെയാണ് വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കായി 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും വോണ്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News