‘വോണ്‍, താങ്കളെ മിസ് ചെയ്യും’ പ്രിയകൂട്ടുകാരന് വേദനയോടെ വിട പറഞ്ഞ് സച്ചിന്‍ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ പ്രതികരണവുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതുമാണ് വോണിന്റെ മരണവാര്‍ത്തയെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്. ‘വോണ്‍, താങ്കളെ മിസ് ചെയ്യും. നിങ്ങള്‍ക്കൊപ്പം ഒരിക്കലും ഒരു മോശം നിമിഷമുണ്ടായിരുന്നില്ല, ഫീല്‍ഡിന് പുറത്തായാലും അകത്തായാലും. ഫീല്‍ഡില്‍ തമ്മിലുള്ള പോരാട്ടവും ഫീല്‍ഡിന് പുറത്തെ പരിഹാസങ്ങളും എപ്പോഴും ഒരു നിധിയായിരിക്കും. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കിടയിലും താങ്ങള്‍ക്ക് വിശേഷപ്പെട്ട സ്ഥാനമുണ്ട്. മടക്കം വളരേ നേരത്തേയാണ്’, സച്ചിന്‍ ട്വീറ്റ് ചെയ്തു.

സച്ചിന്‍-വോണ്‍! കസേരയുടെ തുമ്പിലിരുന്ന് ശ്വാസമടക്കിപ്പിടിച്ച് കണ്ട എക്കാലത്തെയും വലിയ ക്രിക്കറ്റ് താരവൈരത്തിന്‍റെ പേരാണത്. മൈതാനത്ത് മുഖ്യ ശത്രുക്കളായും ക്രീസിന് പുറത്ത് ആത്മ സുഹൃത്തുക്കളായും രണ്ട് ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ നിന്ന അത്ഭുതകാലം.

മൈതാനത്തുനിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇരുവരും പടിയിറങ്ങിയെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന എക്കാലത്തെയും മികച്ച ബാറ്ററെ ഓര്‍മ്മകളുടെ ക്രീസില്‍ തനിച്ചാക്കി ഷെയ്‌ന്‍ വോണ്‍ എന്ന സ്‌പിന്‍ മാന്ത്രികന്‍ മറയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News