‘ലോക ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത മാന്ത്രിക സ്പിന്നർ’ ഷൈൻ വോണിന്റെ വിയോഗത്തിൽ അനുശോചനവുമായി മന്ത്രി അബ്ദുറഹിമാൻ

ലോക ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത മാന്ത്രിക സ്പിന്നറായിരുന്നു വോൺ; അനുശോചനവുമായി മന്ത്രി അബ്ദുറഹിമാൻ .ഹൃദയാഘാതമാണ് വോണിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തായ്‌ലന്‍ഡില്‍വെച്ചാണ് 52കാരനായ വോണിന്‍റെ മരണം സംഭവിച്ചത്.

മന്ത്രി അബ്ദുറഹിമാന്റെ കുറിപ്പ്

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിൻ്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു.
ലോക ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത മാന്ത്രിക സ്പിന്നറായിരുന്നു വോൺ. ഓസ്ട്രേലിയക്കാരുടെ തനതായ ആവേശവുമായി അദ്ദേഹം കളിക്കളത്തിൽ നിറഞ്ഞുനിന്നു. കളത്തിൽ ആക്രമണോത്സുകതയുടെ പര്യായമായിരുന്നു.
ഏഷ്യക്കാരുടെ കുത്തകയായിരുന്ന സ്പിൻ തങ്ങൾക്കും വഴങ്ങും എന്നു ലോകത്തിന് അദ്ദേഹം കാണിച്ചു കൊടുത്തു. ഇംഗ്ലീഷ് നായകൻ മൈക്ക് ഗാറ്റിങ്ങിനെ പുറത്താക്കിയ വോണിൻ്റെ പന്ത് ഒരു അത്ഭുതമായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റിൻ്റെ സുവർണ കാലത്താണ് വോൺ കളിച്ചത്.
ഒന്നാം ഐ പി എല്ലിൽ വോണിൻ്റെ നായകത്വത്തിലാണ് രാജസ്ഥാൻ റോയൽസ് കിരീടം നേടിയത്.
ക്രിക്കറ്റ് ലോകത്ത് ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.
ആദരാഞ്ജലികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News