ധർമ്മശാലയിൽ വൻ തീപിടുത്തം ; പ്ലൈവുഡ് ഫാക്ടറി കത്തി നശിച്ചു

കണ്ണൂർ ധർമ്മശാലയിൽ വൻ തീപിടുത്തത്തിൽ പ്ലൈവുഡ് ഫാക്ടറി കത്തി നശിച്ചു.സ്നേക്ക് പാർക്കിന് സമീപത്തെ അഫ്ര പ്ലൈവുഡ് ഫാക്ടറിയാണ് പൂർണമായും കത്തി നശിച്ചത്.

കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്.

കണ്ണൂർ,തളിപ്പറമ്പ്,പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നെത്തിയ എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് തീയണച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News