
കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറി അപകടത്തിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു. കല്ലിനിടിയിൽ പെട്ട 3 തൊഴിലാളികളുടെ മൃതദേഹങ്ങളാണ് കണ്ടത്തേണ്ടത്.
കർണാടക, തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ.
ഇന്നലെ ഉച്ചയോടെയാണ് മണ്ണ് എടുക്കുന്നതിനിടെ കുന്നിടിഞ്ഞ് അപകടമുണ്ടായത്. എട്ടു പേർ പരുക്കേറ്റ് ചികിത്സയിലാണ്. വയനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാറി കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാറി ഗുണ്ടൽപേട്ട് മടഹള്ളിയിലാണ് പ്രവർത്തിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here