തർക്കം രൂക്ഷം ; കോണ്‍ഗ്രസ് ഡിസിസി – ബ്ലോക്ക് തല പുനഃസംഘടന നീളുന്നു

തർക്കങ്ങളിൽ ഉടക്കി കോൺഗ്രസ് ഡിസിസി – ബ്ലോക്ക് തല പുനഃസംഘടന നീളുന്നു.സുധാകരനും സതീശനുമായുള്ള അഭിപ്രായ വ്യത്യാസം ചർച്ചകളിലും തുടരുന്നു.

രമേശ് ചെന്നിത്തലക്കെതിരെ വീണ്ടും വിഡി സതീശന്റെ രൂക്ഷ വിമർശനം. കെ.സി. വേണുഗോപാലിനെ പൂർണമായി ന്യായീകരിക്കുന്ന വിഡി സതീശൻ നീക്കങ്ങളിലും കേരളത്തിലെ പ്രമുഖ നേതാക്കൾക്ക് അതൃപ്തി.

തർക്കങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും ഉടക്കി പുനഃസംഘടന നടപടികൾ മുടങ്ങി. നേതാക്കൾ തമ്മിൽ നടത്തിയ ആശയവിനിമങ്ങളിലും കാര്യമായ പുരോഗതിയില്ല.

സുധാകരനും സതീശനും തമ്മിൽ തെറ്റിയതോടെ ഔദ്യോഗിക ചേരിയിലും വലിയ ആശയക്കുഴപ്പമാണ്. കരട് പട്ടിക സംബന്ധിച്ച ചർച്ചകളിൽ നേതാക്കളുടെ നിസഹരണം തുടരുകയാണ്. കെ.സുധാകരൻ മുതിർന്ന നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ആശയവിനിമയം നടത്തുന്നുണ്ട്.

ഇക്കാര്യത്തിലും സതീശന് അതൃപ്തി ഉണ്ട്. അതേസമയം രമേശ് ചെന്നിത്തലക്കെതിരെ വീണ്ടും വിഡി സതീശൻ രൂക്ഷ വിമർശനം നടത്തി.എന്നാൽ സുധാകരനെതിരെ ആസൂത്രിത നീക്കത്തിന് ദില്ലിയിൽ ചരടുവലികൾ നടക്കുന്നു. കെസി വേണുഗോപാലിനെ വിഡി.സതീശൻ ന്യായീകരിച്ചതും ഔദ്യോഗിക ചേരിയിലെ വിള്ളലിന് തെളിവാണ് .

അതേസമയം ഇന്നോ നാളെയോ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് കെപിസിസി അധ്യക്ഷന്റെ
നീക്കമെന്നാണ് സൂചനകൾ. സുധാകരന്റെ പട്ടിക ഏകപക്ഷീയമായാൽ മറുവിഭാഗത്തിന്റെ പ്രതികരണം രൂക്ഷമാകാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News