ആശുപത്രി വൃത്തിഹീനം ; പൊട്ടിത്തെറിച്ച് കെ.ബി.ഗണേഷ്കുമാർ

എം.എല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപാ ചിലവഴിച്ച് ഉത്ഘാടനത്തിന് സജ്ജമായ കൊല്ലം തലവൂരിലെ ആയുര്‍വ്വേദ ആശുപത്രിയുടെ അവസ്ഥ കണ്ട് കെ.ബി.ഗണേഷ്കുമാർ എം.എൽ.എ പൊട്ടിത്തെറിച്ചു.

വൃത്തിയില്ലാത്ത അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളുമാണ് ഉദ്യോഗസ്ഥരേയും ജീവനക്കാരേയും പരസ്യമായി ശാസിക്കാൻ കാരണമായത്.

ആശുപത്രി ഉത്ഘാടനം ചെയ്യുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് കഴിഞ്ഞ ആഴ്ച കെബി ഗണേഷ്കുമാർ എം.എൽ.എ തലവൂർ ആയൂർവ്വേദ ആശുപത്രി സന്ദർശിച്ചത്. ആശുപത്രിയിലെ അവസ്ഥ എം.എൽ.എയെ അസ്വസ്ഥനാക്കി.

ആറ് മാസം മുമ്പ് തുറന്ന് കൊടുത്ത ശൗചാലയങ്ങള്‍ വരെ തകര്‍ന്ന നിലയില്‍ കണ്ടത് എംഎല്‍എയെ പ്രകോപിതനാക്കി.

ഒടുവില്‍ ആശുപത്രിയില്‍ ജീവനക്കാരുടെ മുന്നില്‍ വെച്ച് വൃത്തിയില്ലാത്ത തറ തൂത്തും തുടച്ചും ഗണേഷ് കുമാര്‍ പാവപ്പെട്ടവരുടെ ആശുപത്രി എങ്ങനെ സൂക്ഷിക്കണമെന്ന് ബോധ്യപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കൊണ്ട് സംസ്ഥാന സർക്കാർ അനുവദിക്കുന്നതാണ് ആശുപത്രികൾക്ക് അനുവദിക്കുന്ന എം.എൽ.എ വികസന ഫണ്ടെന്നും ഗണേഷ്കുമാർ എം.എൽ.എ ചൂണ്ടികാട്ടി.

അവരവരുടെ കടമകൾ നിറവേറ്റണമെന്നും അഭ്യർത്ഥിച്ചാണ് എഎൽഎ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News