മീ ടൂ ആരോപണം; ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു

യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പോലീസ് കേസെടുത്തു.5 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്.

കൊച്ചി ആലിന്‍ ചുവടിലുള്ള ടാറ്റൂസ്ഥാപനത്തിലെ ജീവനക്കാരനായ സുജീഷിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ആദ്യം യുവതികള്‍ ആരോപണമുന്നയിച്ചത്.നേരിട്ട് പോലീസില്‍ പരാതി നല്‍കാന്‍ പലരും തയ്യാറായിരുന്നില്ല.എന്നാല്‍ കഴിഞ്ഞ ദിവസം നാല് യുവതികള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയും ഇവരുടെ വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷം സുജീഷിനെതിരെ കേസെടുക്കുകയായിരുന്നു.ടാറ്റൂ സെന്ററിലെത്തിയ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് സുജീഷിനെതിരെ യുവതികള്‍ നല്‍കിയ പരാതി.നാല് പേര്‍ പരാതി നല്‍കിയതിനു പിന്നാലെ രണ്ട് യുവതികള്‍കൂടി സമാന ആരോപണം ഉന്നയിച്ച് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ സുജീഷിനെ ഉടന്‍ പിടികൂടുമെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.

കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനകള്‍ ഉണ്ടെന്നും പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സമാന അനുഭവം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News