സുമിയില്‍ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായി തുടരുന്നു

യുക്രൈനിൽ ഏറ്റുമുട്ടൽ നടക്കുന്ന സുമിയിലെ രക്ഷാ പ്രവർത്തനം ഏറെ വെല്ലുവിളിയായി തുടരുകയാണ്.താൽക്കാലിക വെടിനിർത്തൽ ഇല്ലാതെ രക്ഷാപ്രവർത്തനം പ്രയാസമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മൂവായിരത്തോളം ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. സുമിയിൽ മാത്രം എഴുന്നൂറോളം പേരുണ്ട്.

ഇവരെ റഷ്യ വഴി തിരികെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ അതിർത്തിയിലെത്തിക്കാൻ ബസുകൾ സജ്ജമാക്കിയതായി റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു.

റഷ്യൻ അതിര്‍ത്തിയിൽ വിദ്യാർഥികൾ എത്തിയാൽ അവരെ നാട്ടിൽ തിരികെ എത്തിക്കാൻ വ്യോമസേനയുടെ സി-17 വിമാനം ഉപയോഗിക്കും. അതേസമയം ഇന്ന് 16 രക്ഷാദൗത്യ വിമാനങ്ങൾ ആണ് യുക്രൈൻ അതിർത്തി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News