വളർത്ത് മൃഗങ്ങളെ നെഞ്ചോട് ചേര്‍ത്ത് യുദ്ധഭൂമിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക്

യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും രക്ഷാദൗത്യവിമാനങ്ങളിൽ നാട്ടിലേക്കെത്തുന്ന മലയാളി വിദ്യാർഥികൾ തങ്ങളുടെ വളർത്ത് മൃഗങ്ങളെ ഉപേക്ഷിച്ചില്ല. മൂന്ന് വളർത്ത് മൃഗങ്ങളാണ് ദില്ലിയിലെത്തിയത്. ടോമിയ എന്ന പൂച്ചയും, ബൈലി, ലൂക്കി എന്നീ വളർത്തു നായകളുമാണ് ഇന്ത്യയിലെത്തിയത്.

യുദ്ധഭൂമിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള പരക്കംപാച്ചിലിലാണ് യുക്രൈനിലെ സ്വദേശികളും വിദേശികളും. എത്രയും പെട്ടെന്ന് സ്വന്തം നാട്ടിലെത്താനുള്ള മാർഗങ്ങൾ തേടുമ്പോഴും തൻറെ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചുപോരാൻ മലയാളി വിദ്യാർഥികൾ തയ്യാറല്ല.

രക്ഷാദൗത്യ വിമാനത്തിൽ എത്തിയ 54 വിദ്യാർത്ഥികളുടെ കൂടെ 3 വളർത്ത് മൃഗങ്ങൾ കൂടിയാണ് ഇന്ത്യയിൽ എത്തിയത്.ടോമിയ എന്ന പൂച്ചയും, ലൂക്കി, ബയ്‌ലി എന്ന വളർത്തുനായയുമാണ് യുക്രൈനിൽ നിന്നും ദില്ലിയിലെത്തിയത്.കൂട്ടത്തിലെ കുറുമ്പിയാണ് ലൂക്കി.

ടോം ആൻഡ് ജെറിയിലെ ടോമിന്റെ സാദൃശ്യം ഉള്ളത് കൊണ്ടാണ് പെൺ പൂച്ചക്ക് ടോമിയ എന്ന് പേരിട്ടത്.ദുരന്ത മുഖത്ത് ഉറ്റ സുഹൃത്തായ ടോമിയയെ ഉപേക്ഷിച്ചു വരാൻ സാധിച്ചില്ലെന്ന് സഗരിക പറഞ്ഞു.

മൂന്നര വയസ്സുള്ള ബൈലി എന്ന വളർത്തുനായ
യോർ ഷെയർ ടെറിയർ ഇനത്തിൽ പെട്ടതാണ്.നിയമ തടസങ്ങളൊക്കെ മറികടന്നാണ് വിദ്യാർഥികൾ വളർത്ത് മൃഗങ്ങളെ ഇന്ത്യയിൽ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News