കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊലീസ് കേസ്

കെ റെയിലിനെതിരെ രാഷ്ട്രീയ നാടകം കളിച്ച് മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ്. കെ റെയില്‍ സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാനെത്തിയ ചെങ്ങന്നൂര്‍ പോലീസ് ഉദ്യോഗസ്ഥരെയും സര്‍വേയ്ക്ക് എത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും പരസ്യമായി തെറി പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

‘നിന്റെ തന്തേടെ വകയാണോ കെ റെയില്‍…ഞാന്‍ ജനപ്രതിനിധിയാടോ… തന്നേക്കാള്‍ വലിയ ആളാടോ…” നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തിനിടെ പൊലീസുകാരനോട് രോഷാകുലനാകുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.ഇതിനെതിരെ ചെങ്ങന്നൂര്‍ പോലീസ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News