പത്താം ദിനത്തിലും ആക്രമണം ശക്തമാക്കി റഷ്യ

പത്താം ദിവസവും റഷ്യ യുക്രൈന്‍ യുദ്ധം തുടരുന്നു. മരിയുപോള്‍ നഗരം ആക്രമിച്ച് ഒറ്റപ്പെടുത്തി റഷ്യന്‍ സേന. സാപോറീഷ്യക്ക് പുറമേ യുഷ്‌നോക്രൈന്‍സ്‌ക് ആണവനിലയത്തിലേക്കും റഷ്യന്‍ പടനീക്കമെന്ന് സൂചന. റഷ്യയില്‍ സമൂഹമാധ്യങ്ങള്‍ക്കുള്ള നിരോധനം കൂടാതെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

കീവിലും ചെര്‍ണീവിലും ആക്രമണം തുടരുന്നുണ്ട്. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ നാറ്റോയ്‌ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. നോ ഫ്‌ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്നാണ് സെലന്‍സ്‌കി പറയുന്നത്. യുക്രൈന്‍ തകര്‍ന്നാല്‍ യൂറോപ്പ് മുഴുവന്‍ തകരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News