മാര്‍ച്ച് 20 ന് ഈ വര്‍ഷത്തെ വനിതാ ദിനാഘോഷം – സ്ത്രീ സമീക്ഷ

സ്ത്രീകളുടെ ഉന്നമനത്തിനായി സമീക്ഷ യുകെയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ത്രീ സമീക്ഷ ഈ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇന്നലെ നടന്ന പ്രവര്‍ത്തക സമിതി സമ്മേളനത്തില്‍ മാര്‍ച്ച് 20, ഞായറാഴ്ച ഓണ്‍ ലൈനായി വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കാന്‍ തീരുമാനം ആയി. ഉച്ചക്ക് രണ്ടു മണിമുതല്‍ തുടങ്ങുന്ന പരിപാടിയില്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ സ്ത്രീകള്‍ പങ്കെടുക്കും എന്ന് സ്ത്രീ സമീക്ഷ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ തീം ആയ ‘Break The Bias and looks at how we can live in a gender equal world’ എന്ന വിഷയവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആണ് നടക്കുക. 100 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന zoom ലിങ്കിലൂടെ ആണ് ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നത് എന്ന് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍മാരായ സ. സ്വപ്ന പ്രവീണ്‍, സ. സീമ സൈമണ്‍, സ. ജൂലി ജോഷി എന്നിവര്‍ അറിയിച്ചു. സമീക്ഷ നാഷണല്‍ ട്രഷറര്‍ സ. രാജി ഷാജി, ജോയിന്റ് സെക്രട്ടറി സ. ചിഞ്ചു സണ്ണി, യൂത്ത് കോര്‍ഡിനേറ്റര്‍ സ. കീര്‍ത്തന ഗോപന്‍, സ. മായ ഭാസ്‌കര്‍, സ. ക്രിസ്റ്റീന വര്‍ഗീസ്, സ. ഐശ്വര്യ നിഖില്‍ എന്നിവര്‍ മീറ്റിംങ്ങില്‍ പങ്കെടുത്തു.

സമീക്ഷ യുകെയുടെ എല്ലാ ക്യാമ്പയിനുകളും വിജയിപ്പിക്കാന്‍ സ്ത്രീ സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വില മതിക്കുന്നതാണ്. സമീക്ഷയുടെ ചരിത്രത്തിലെ നാഴിക കല്ലായ വനിതാ മതില്‍ സംഘടിപ്പിച്ചതില്‍ സ്ത്രീസമീക്ഷ വഹിച്ച പങ്കു സ്തുത്യാര്‍ഹമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ പരിപാടികള്‍ വിജയിപ്പിക്കാന്‍ യുകെയിലെ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് സംഘാടകകര്‍ക്കൊപ്പം സമീക്ഷ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here