കമല ഹാരിസ് യൂറോപ്പിലേക്ക്; പോളണ്ടും റുമാനിയയും സന്ദർശിക്കും

റഷ്യ– യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ യൂറോപ്പ് സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. അടുത്ത ആഴ്ച യുക്രൈന്‍റെ അയൽ രാജ്യങ്ങളായ പോളണ്ടും റുമാനിയയും കമല സന്ദർശിക്കും.

നാറ്റോ സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു.റഷ്യയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ നാറ്റോ സഖ്യരാഷ്ട്രങ്ങൾക്കുള്ള യുഎസ് പിന്തുണയും വിലയിരുത്തും.

യുക്രൈനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരുമിച്ചുള്ള പ്രവർത്തനവുമുണ്ടാകുമെന്നും വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി.

മാർച്ച് ഒൻപതു മുതൽ‌ 11 വരെ പോളണ്ടിലെ വാഴ്സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലുമാണു കമല ഹാരിസ് സന്ദർശനം നടത്തുക. പോളണ്ടിലെയും റുമാനിയയിലേയും നേതാക്കളുമായി കമല ചർച്ചകൾ നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News