സുരേഷിന്റെ മരണം നിര്‍ഭാഗ്യകരം; സുരേഷിന്റെ വീട് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു

നേമം മണ്ഡലത്തിലെ ജഡ്ജിക്കുന്നില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിന്റെ വീട് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. ജഡ്ജിക്കുന്നില്‍ ഉണ്ടായ സംഭവങ്ങളും നാട്ടുകാരനായ സുരേഷിന്റെ മരണവും തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നേമം മണ്ഡലത്തിലെ തിരുവല്ലം ജഡ്ജിക്കുന്നില്‍ ഉണ്ടായ സംഭവങ്ങളും നാട്ടുകാരനായ സുരേഷിന്റെ മരണവും തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കും. സുരേഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകും. പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് നിശ്ചയമായും പരിശോധിക്കും. ഇന്ന് സുരേഷിന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ടു. അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ഉള്‍പ്പെടെ ആക്രമിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ 5 പേരെ തിരുവല്ലം പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണു പരാതി. സുരേഷ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധവും ഉപരോധവും നടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News