
മണിപ്പൂരിൽ ആറ് ജില്ലയിലെ 22 സീറ്റിലായി ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം ഇബോബി സിങ് അടക്കമുള്ള നേതാക്കൾ ജനവിധി തേടുന്നു. സ്വന്തം തട്ടകമായ തൗബാലിലാണ് ഇബോബി സിങ് മൽസരിക്കുന്നത്.
നിരവധി മന്ത്രിമാരും മൽസരരംഗത്തുണ്ട്. 22 സീറ്റിൽ നാല് സീറ്റിൽ കോൺഗ്രസിന് സ്ഥാനാർഥികളില്ല. ഈ സീറ്റുകളിൽ കോൺറാഡ് സാങ്‌മയുടെ നാഷണൽ പീപ്പിൾസ് പാർടി സ്ഥാനാർഥികളെ കോൺഗ്രസ് പിന്തുണയ്‌ക്കുമെന്നാണ് സൂചന.
മേഘാലയിലും മണിപ്പൂരിലും എൻഡിഎ സഖ്യത്തിലായിരുന്ന എൻപിപി എന്നാൽ ഇക്കുറി വേറിട്ട് മൽസരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here