തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂന മര്‍ദ്ദമായിമാറി. ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 6,7,8 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്.
നിലവില്‍ ശ്രീലങ്കക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും തമിഴ്നാട് തീരപ്രദേശമായ നാഗപ്പട്ടണത്തിന് 300 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യില്‍ നിന്ന് 320 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്ക് – തെക്ക് കിഴക്കായുമാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം.
അതി തീവ്ര ന്യുന മര്‍ദ്ദം ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നുമാണ് വിലയിരുത്തല്‍. തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here