നാടിന്‍റെ ഐക്യത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനായി ; മുഖ്യമന്ത്രി

നാടിൻ്റെ ഒരുമയും ഐക്യവും ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുമെന്ന് കേരളം തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
JDT ഇസ്ലാം ശതാബ്ദി വാർഷികം കോ‍ഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാർ കലാപത്തിൻ്റെ ഇരകളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സ്ഥാപനമാണ് JDT എന്നത് പ്രധാനമാണ്.

ചരിത്രത്തെ വക്രീകരിക്കാൻ ശ്രമം നടക്കുന്ന കാലത്ത് ചരിത്രത്തെ ഓർക്കുന്നതിന് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നല്ലതായത് കൊണ്ട് മാത്രം നല്ലത് എന്ന് അംഗീകരിക്കാത്ത കഴുകൻ കണ്ണുകൾ രാജ്യത്തുണ്ട് എന്നത് മനസിൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി എ മുഹമ്മദ് റിയാസ്, പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവൻ എം പി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, എ പി അഹമ്മദ്, സി പി കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News