രാജ്യത്ത് കൊവിഡ് കോസുകള്‍ കുറയുന്നു; 5921 പുതിയ കേസുകള്‍; 289 മരണം

രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5921 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.

24 മണിക്കൂറിനിടെ 289 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇതുവരെ4,23,78,721 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊവിഡ് വാക്സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിലും മാഹാരാഷ്ട്രയിലുമാണ് ഇന്നലെ ഏറ്റവുമധികം കേസുകള്‍ രജിസ്ററര്‍ ചെയ്തത്.

കേരളത്തില്‍ ഇന്നലെ 2190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here