ഐഎസ്ആര്‍ഒ സേഫ്റ്റി, റിലയബിലിറ്റി & ക്വാളിറ്റി വിഭാഗം ഡയറക്ടറായി ഡോ. ബൃന്ദ വി നിയമിതയായി

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) സേഫ്റ്റി, റിലയബിലിറ്റി & ക്വാളിറ്റി വിഭാഗം ഡയറക്ടറായി ഡോ. ബൃന്ദ വി (Brinda V) നിയമിതയായി. തിരുവനന്തപുരം സ്വദേശിയായ ബൃന്ദ നിലവില്‍ ഐഎസ്ആര്‍ഒയുടെ ബംഗളുരുവിലുള്ള ടെലിമെട്രി & ട്രാക്കിംഗ് യൂണിറ്റില്‍ മാനേജ്‌മെന്റ് സിസ്റ്റംസ് & ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കണ്‍ട്രോള്‍ സിസ്റ്റംസില്‍ ബിരുദാനന്തര ബിരുദവും കേരള സര്‍വ്വകലാശാലയില്‍നിന്നും ഗവേഷണബിരുദവും നേടിയ ബൃന്ദ, ഐഎസ്ആര്‍ഒ മുന്‍ ഡയറക്റ്ററും തൃശ്ശൂര്‍ പഴയനടക്കാവ് സ്വദേശിയുമായ ഡോ. പി വി വെങ്കിടകൃഷ്ണന്റെ ഭാര്യയാണ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News