കോണ്‍ഗ്രസിന് കഴിയാത്തതാണ് സി പി ഐ എം ചെയ്യുന്നത്; ജോര്‍ജ് പൊടിപ്പാറ

പുതിയ തലമുറയെ കൊണ്ടു വരേണ്ടത് ഏതൊരു പാര്‍ട്ടിയുടെയും വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പൊടിപ്പാറ. 75 വയസിന് മുകളിലുള്ളവരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത് പാര്‍ട്ടി, തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ എത്രത്തോളം ശക്തമാണെന്നതിന്റെ സാക്ഷ്യമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ അവതരിപ്പിച്ച് മികച്ച വിജയം നേടാന്‍ സി പി ഐ എമ്മിനായി, അതിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിയുടെ ഈ തീരുമാനം. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തരം ആശയങ്ങളെക്കുറിച്ച് പറയാറുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള ആര്‍ജവം പാര്‍ട്ടിക്കില്ല, അതിന്റെ കെടുതികള്‍ കോണ്‍ഗ്രസിനുണ്ട് താനും. പതിറ്റാണ്ടുകള്‍ കണ്ടു പഴകിയ നേതാക്കളെ ആവര്‍ത്തിച്ച് മുന്നണിയില്‍ നിര്‍ത്തുന്നതിലൂടെ ഇത്തരം പാര്‍ട്ടികള്‍ പരാജയപ്പെടുകയാണ്.

സി പി ഐ എമ്മിനെ സംബന്ധിച്ചിടത്തോളം ഏകശിലാരൂപമായി പാര്‍ട്ടിയെ നിലനിര്‍ത്തുന്നത് ഒരു ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പുതു തലമുറ വരുന്നതിന്റെ നേട്ടം തീര്‍ച്ചയായും പാര്‍ട്ടിയ്ക്ക് ഉണ്ടാകുമെന്നും കൈരളി ന്യൂസിന്റെ ‘ന്യൂസ് ആന്റ് വ്യൂസ്’ പരിപാടിയില്‍ സംസാരിക്കവെ ജോര്‍ജ് പൊടിപ്പാറ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News