ബ്രഡും നൂഡില്‍സും വെച്ച് കുട്ടികള്‍ക്ക് ഒരു അടിപൊളി സ്‌നാക്ക് ഉണ്ടാക്കിയാലോ…

ബ്രഡും ഒരു പാക്കറ്റ് നൂഡില്‍സും വീട്ടിലിരുപ്പുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1. ബ്രഡ് – ആവശ്യത്തിന്
2. നൂഡില്‍സ് – 1 ചെറിയ പാക്കറ്റ്
3. മൈദ – 1 ടീസ്പൂണ്‍
4. സവാള – 1/2 ചെറുതാക്കി അരിഞ്ഞത്
5. തക്കാളി – 1/2 ചെറുതാക്കി അരിഞ്ഞത്
6. കാരറ്റ് – ചെറിയ കഷ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്

തയാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് സവാള ചൂടാക്കി ചൂടാക്കുക. അതിനുശേഷം കാരറ്റും തക്കാളിയും ചേര്‍ത്ത് വഴറ്റുക.
ഇതിലേക്കു 1 1/4 കപ്പ് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ 3/4 പാക്കറ്റ് മാഗി മസാല ചേര്‍ത്ത് തിളപ്പിക്കണം.
ആ സമയത്തു ഉപ്പു ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കാം. അതിലേക്കു മാഗ്ഗി പൊട്ടിച്ചു ഇട്ടു ഇളക്കി വെള്ളം വറ്റിച്ചു എടുക്കുക. അതിലേക്കു ബാക്കി ഉള്ള 1/4 പാക്കറ്റ് മാഗ്ഗി മസാല ഇട്ടു ഇളക്കി ചൂടാറാന്‍ വയ്ക്കുക. ബ്രഡ് വക്കുകള്‍ എല്ലാം മുറിച്ചു മാറ്റി പരത്തി എടുക്കുക. മൈദ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയത് ബ്രഡ് പരത്തിയതിന്റെ നാലു ഭാഗത്തും ആക്കുക. ശേഷം തയാറാക്കി വച്ച മാഗ്ഗി മിക്‌സ് വച്ചു ബ്രഡ് മടക്കി ഒട്ടിക്കുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ രണ്ടു വശവും മൊരിച്ചു എടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News