ഇടുക്കി അടിമാലിയിൽ വൻ കഞ്ചാവ് വേട്ട

ഇടുക്കി അടിമാലിയിൽ വൻ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അടിമാലി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

ആലപ്പുഴ കഞ്ഞിക്കുഴി പതിനൊന്നാം മൈൽ സ്വദേശി കിരൺ കിഷോർ (20), കണിച്ചുകുളങ്ങര സ്വദേശി ശ്യാംലാൽ (20) എന്നിവരാണ് പിടിയിലായത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് ആലപ്പുഴയിലെത്തിച്ച് കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതിനാണ് കൊണ്ടു പോയതെന്ന് പിടിയിലായ പ്രതികൾ സമ്മതിച്ചു.

കിരൺ കിഷോർ സമാന കേസുകളിൽ മുൻപ് ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതടക്കമുള്ള കാര്യം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News