നേര്‍വെസ് ആകാതെ അഭിനയിക്കാന്‍ മമ്മൂക്കയുടെ ടിപ്പ്

നടന്‍ സുദേവ് നായര്‍ന് നേര്‍വസ്‌നെസ്സ് മാറ്റാന്‍ മമ്മൂക്കയുടെ ടിപ്പ്. അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി കൈരളി ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മമ്മൂക്ക തന്റെ അനുഭവങ്ങളില്‍ നിന്നുള്ള ടിപ്പ് സുദേവിന് പറഞ്ഞുക്കൊടുക്കുന്നത്.

ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ നേര്‍വസ്‌നെസ്സ് ഫീല്‍ ചെയ്യാറുണ്ട്. എന്നാല്‍ അത് മുന്‍കൂട്ടി കണ്ട് നന്നായി ഡയലോഗ് ഒക്കെ പഠിച്ച് പ്രിപ്പയര്‍ ആയി വരും- സുദേവ് പറയുന്നു.

എന്നാല്‍ അതിന് മറുപടിയായി മമ്മൂക്ക പറയുന്നത് നേര്‍വെസ്‌നെസ്സ് ഉണ്ടെങ്കില്‍ അങ്ങനെയൊന്നും അഭിനയിക്കാന്‍ പറ്റില്ലെന്നും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ വൃത്തിയ്ക്ക് ചെയ്തു വന്നാല്‍ പിന്നെ പേടിക്കേണ്ട കാര്യമില്ലെന്നുമാണ്. നേര്‍വെസ് ആവുന്നുണ്ടെങ്കില്‍ അത് നമ്മുടെ അമ്പീഷന്‍ കൊണ്ട് മാത്രമാണെന്നും നമ്മള്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന് കരുതുന്നതുക്കൊണ്ടാണെന്നും അത് ശരിയാകുമെന്നും മമ്മൂക്ക പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News