ആര്‍ദ്രസംഗീതവുമായി ‘മൂവന്തിപ്പൊന്ന്’ തരംഗമാകുന്നു

‘മൂവന്തിപ്പൊന്ന്’ എന്ന സംഗീത ആല്‍ബം യൂട്യൂബില്‍ വൈറല്‍ ആകുന്നു. സൗപര്‍ണിക  പ്രൊഡക്ഷന്‍സ് നിര്‍മിച്ച ആല്‍ബം സൈന മ്യൂസിക്കാണ് പ്രേക്ഷകരിലേക്കത്തിച്ചത്. ഗൃഹാതുരമായ വരികളും മധുരമായ സംഗീതവുമാണ് ആല്‍ബത്തിന്റെ ഹൈലൈറ്റ്. തൊടുപുഴയുടെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ഛായാഗ്രഹണവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

ഗ്രാമീണ പ്രണയം ആസ്പദമാക്കി നിര്‍മിച്ച ആല്‍ബം തൊടുപുഴ സ്വദേശി വിവേക് രവിനാഥാ ണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബിജു കല്ലാപ്പുറത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുഹമ്മ സ്വദേശി സുജിത് സുരേന്ദ്രന്‍ ആണ്. പ്രമുഖ റിയാലിറ്റി ഷോ താരം ലിബിന്‍ സ്‌കറിയ ആലപിച്ച ഗാനത്തില്‍ പുതുമുഖങ്ങളായ വിനു അരവിന്ദും രേഷ്മ രാജേഷുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

പ്രശസ്ത ഫ്‌ലൂട്ടിസ്റ്റ് രാജേഷ് ചേര്‍ത്തലയും ഓര്‍ക്കസ്ട്രയുടെ ഭാഗമായിട്ടുണ്ട്. നിബു കെ ജി ക്യാമറ കൈകാര്യം ചെയ്ത ആല്‍ബത്തില്‍ ഹെലിക്യാം ഉപയോഗിച്ചിരിക്കുന്നത് പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൃഷ്ണ മോഹനാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം ഇതിനോടകം പതിനെട്ടായിരത്തിലധികം ആളുകളാണ് കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News