എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍

എല്‍ഐസിയെ  സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജി പി ഓ യുടെ മുന്നിലാണ് സമരം സംഘടിപ്പിച്ചത് . CPIM കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക് സമരം ഉത്ഘാടനം ചെയ്തു

LIC സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് കടുത്ത പ്രതിഷേധവുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തിയത്. LIC യെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത് .CITU , INTUC ,AlTUC എന്നീ സംഘടനകള്‍ തിരുവനന്തപുരം ജി പി ഓ യുടെ മുന്നിലുള്ള സമരത്തില്‍ പങ്കെടുത്തപ്പോള്‍ ഭരണാനുകൂല സംഘടനയായ BM S വിട്ടുനിന്നു, സമരം CPIM കേന്ദ്ര കമ്മിറ്റ അംഗം തോമസ് ഐസക്ക് ഉത്ഘാടനം ചെയ്തു .കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടായ തിരിച്ചടി ഇവിടെയും ആവര്‍ത്തിക്കുമെന്ന് ഡോ തോമസ് ഐസക്ക് ഉദ്ഘാടനത്തില്‍ പറഞ്ഞു

13 തീയതി ട്രേഡ് യൂണിയനുകളുടെ നേത്യത്വത്തില്‍ നടക്കുന്ന സമര കണ്‍വെന്‍ഷനില്‍ LIC പോളിസി ഉടമകളെ പങ്കെടുപ്പിക്കും ,സമരത്തിന്റെ ഭാഗമായി ഒപ്പ് ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന് അയക്കും .
LIC IP0 നടപടികള്‍ നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമരത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് വി ജെ ജോസഫ് , പി വിജയമ്മ , സി. ജയന്‍ബാബു , LIC IP0 വിരുദ്ധ പ്രക്ഷോഭ സമിതി ചെയര്‍മാന്‍ എസ്.എസ് പോറ്റി , LIC ഏജന്റ് അസോസിയേഷന്‍ നേതാവ് പിജി ദിലീപ് , LIC എംപ്ലോയീസ് യൂണിയന്‍ നേതാവ് പി. രാജു എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News