കരിങ്കല്‍ ക്വറിയിലുണ്ടായ അപകടത്തില്‍ മരിച്ച 2 പേരുടെ മൃതദേഹം കണ്ടെത്തി

കര്‍ണാടക ഗുണ്ടല്‍പേട്ടിലെ കരിങ്കല്‍ ക്വറിയിലുണ്ടായ അപകടത്തില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി. ദേശിയ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയ പാറ കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്നലെ ഉച്ചയോടെ പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് തൊഴിലാളികള്‍ മണ്ണിനടിയില്‍ അകപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി നൂറുദീനെ ഇന്നലെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലയാളികളായ മറ്റു ടിപ്പര്‍ ഡ്രൈവര്‍മാര്‍ അകപ്പെട്ടതായി സംശയിക്കുന്നു.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News